Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainy Season

Alappuzha

മ​ഴ​ക്കാ​ല​ത്തും കാ​വാ​ല​ത്ത് കു​ടി​വെ​ള്ളം വി​ല​യ്‌​ക്കു വാ​ങ്ങ​ണം

രാ​മ​ങ്ക​രി: മ​ഴ​യാ​യാ​ലും വെ​യി​ലാ​യാ​ലും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും വെ​ള്ളം വി​ല​കൊ​ടു​ത്ത് വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കാ​വാ​ലം പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​റു​ക​ളും ചെ​റു​തോ​ടു​ക​ളും മ​ലി​ന​മാ​യ​തോ​ടെ ഇ​ത്ത​വ​ണ​യും അ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​യി​ല്ല.

ആ​ഴ്ച​യി​ൽ അ​ഞ്ഞൂ​റ് ലി​റ്റ​ർ വെ​ള്ള​ത്തി​ന് 300 രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് മു​ട​ക്കേ​ണ്ടി​വ​രു​ന്ന​ത്. വേ​ന​ക്കാ​ല​ത്ത് ഇ​ത് 350 വ​രെ​യാ​കും. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ലോ​റി​ക​ളി​ലും മ​റ്റു​മാ​യി പ്ര​ദേ​ശ​ത്ത് എ​ത്തി​ക്കു​ന്ന വെ​ള്ളം ഇ​ത്ത​ര​ത്തി​ൽ വി​ല​കൊ​ടു​ത്ത് വാ​ങ്ങി, 300 ഉം 500​ഉം ലി​റ്റ​ർ വീ​ത​മു​ള്ള ചെ​റു​ടാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ച്ചു​വ​ച്ചാ​ണ് ഇ​വ​ർ ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കു​ന്ന​ത്.

കു​ടി​ക്കാ​നും പാ​ച​കം ചെ​യ്യാ​നു​മാ​യി വി​ല​കൊ​ടു​ത്ത് വാ​ങ്ങു​ന്ന വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും ഇ​തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ം സം​ബ​ന്ധി​ച്ച് യാ​തൊ​രു ഉ​റ​പ്പു​മി​ല്ല.

കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ​ർ​ക്കാ​ർ വി​ഭാ​വ​ന ചെ​യ്‌​തെ​ങ്കി​ലും അ​തൊ​ന്നും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല. ഇ​നി​യും എ​ത്ര​നാ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും നി​ശ്ച​യ​മി​ല്ല. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ജ​ല​സ്രോ​ത​സു​ക​ൾ കൂ​ടു​ത​ൽ മ​ലി​ന​മാ​കു​ക​യും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ർ​ച്ച വ്യാ​ധി ഭീ​ഷ​ണി​യി​ലു​മാ​ണ് കാ​വാ​ലം പ​ഞ്ചാ​യ​ത്ത്.

കാ​യ​ലി​നോ​ട് തൊ​ട്ട​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​യി​ട്ടു​കൂ​ടി നി​ത്യേ​ന​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ളം വി​ല​കൊ​ടു​ത്ത് വാ​ങ്ങേ​ണ്ടി​വ​രു​ന്ന​തി​നു കാ​ര​ണം ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നു ജ​ന​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു.

പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണാ​നും സൗ​ജ​ന്യ​മാ​യി വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Latest News

Up